കെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ്‌ മലയാളി കൊല്ലപ്പെട്ടു

single-img
22 January 2015

royകെനിയയില്‍ കൊള്ളക്കാരുടെ വെടിയേറ്റ്‌ മലയാളി ഫാം ഹൗസ്‌ മാനേജര്‍ കൊല്ലപ്പെട്ടു. മാന്നാര്‍ കുട്ടംപേരൂര്‍ ഉഴത്തില്‍ പുത്തന്‍വീട്ടില്‍ ഏബ്രഹാമിന്റെ മകന്‍ റോയി ഏബ്രഹാ(51)മാണ്‌ മരിച്ചത്‌. കെനിയയില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹേദരി ലിസി ഏബ്രഹാമാണ്‌ നാട്ടില്‍ വിവരം അറിയിച്ചത്‌. കെനിയയില്‍ അമേരിക്കൻ സ്വദേശിയുടെ 7000 ഏക്കര്‍ വിസ്തൃതിയുള്ള ഗോതമ്പ് പാടത്തിന്റെ മേല്‍നോട്ടക്കാരനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം രാത്രിയില്‍  കൊള്ളക്കാര്‍ ഫാമില്‍ എത്തി ഇയാള്‍ക്ക്‌ നേരെ വെടിയുതിര്‍ത്തശേഷം പണം കൊള്ളയടിക്കുകുയായിരുന്നു. മറ്റ്‌ ജീവനക്കാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചിരുന്നു. കഴിഞ്ഞ നാല്‌ മാസം മുമ്പാണ്‌ ഇദ്ദേഹം നാട്ടില്‍ വന്ന്‌ മടങ്ങിയത്‌.