ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മെയ്യപ്പനും രാജ്കുന്ദ്രെക്കും പങ്കുണ്ടെന്ന് സുപ്രീംകോടതി

single-img
22 January 2015

meyyappanന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ മെയ്യപ്പനും രാജ്കുന്ദ്രെക്കും പങ്കെന്ന് സുപ്രീംകോടതി. ചെന്നെ സൂപ്പര്‍കിങ്‌സ് ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമയായ രാജ്കുന്ദ്രെക്കും പങ്കുണ്ടെന്ന് പറഞ്ഞ കോടതി, രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് ബിസിസിഐ വിധേയമാണെന്ന് വ്യക്തമാക്കി. 130 പേജുള്ള വിധിന്യായം വായിക്കവേയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

ബിസിസിഐയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ചപറ്റിയെന്നും. ബിസിസിഐയുടെ കുത്തക തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നില്ലെന്നും. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ബിസിസിഐ പ്രത്യേക സമതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

വാതുവെപ്പ് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മുഗള്‍ മുഗ്ദല്‍ കമ്മിറ്റിയുടെ അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും കോടതി അറിയിച്ചു. മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഉടമയല്ല എന്നു വരുത്തിത്തീര്‍ക്കാന്‍ നേരത്തേ ശ്രമിച്ചിരുന്നു. അദ്ദേഹം ടീമിന്റെ പ്രിന്‍സിപ്പലാണ് എന്നായിരുന്നു ശ്രീനിവാസന്റേയും കൂട്ടരുടേയും വാദം.

മുഗള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന 13 പേരില്‍ 9 പേര്‍ കളിക്കാരാണ്. ഇവരുടെ പേര് കോടതി പുറത്തിവിടുമോ എന്നും ഉറ്റുനോക്കുന്നുണ്ട്. കൂടാതെ ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയ്ക്കും കോടതി ഉത്തരവ് നിര്‍ണായകമാകും.

ശ്രീനിവാസനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി കോടതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി. കോഴവിവാദം പുറത്തുവന്ന് 17 മാസങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസുമാരായ ടി എസ് താക്കൂറും മുഹമ്മദ് ഖലിഫുല്ലയും അടങ്ങുന്ന ബഞ്ച് വിധി പ്രസ്താവിക്കുന്നത്.