കെജ്രിവാൾ ആർഎസ്എസിന്റെ പിന്തുണ തേടിയിരുന്നതായി ആർഎസ്എസ് സൈദ്ധാന്തികൻ ഗോവിന്ദാചാര്യ

single-img
22 January 2015

govindacharyaഡൽഹി:ഒന്നിച്ച് പ്രവർത്തിക്കുന്നതിന് കെജ്രിവാൾ തങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടിരുന്നതായി ആർഎസ്എസ് സൈദ്ധാന്തികൻറെ വെളിപ്പെടുത്തൽ. എഎപിയും ബിജെപിയും തമ്മിൽ ഇപ്പോൾ അത്ര നല്ല ബന്ധത്തിലല്ലെങ്കിലും കെജ്രിവാളിന് ആർഎസ്എസ് പോലുള്ള വലുതുപക്ഷസംഘടനയുമായി അടുത്ത ബന്ധമാണെന്നും. അദ്ദേഹം ഹിന്ദുത്വപ്രത്യേയ ശാസ്ത്രത്തെ ഉറച്ചു വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ആർഎസ്എസ് പ്രമുഖൻ ഗോവിന്ദാചാര്യ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്ന കെജ് രിവാളിന് തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഎപിയുടെ ഹിന്ദുത്വ താല്പര്യ നിലപാടുകളേയും ആദർശങ്ങളേയും കുറിച്ചുള്ള അഭ്യൂഹങ്ങൾ പാർട്ടി രൂപീകൃതമാകുന്ന വേളയിൽ ചർച്ചയായിരുന്നു. ആചാര്യയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടു കൂടി ഈ സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

തനിക്ക് പതിറ്റാണ്ടുകളായി കെജ്രിവാളുമായി നല്ല ബന്ധമാണെന്നും. 2011ൽ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ ചർച്ച നടത്തിയതായും ഗോവിന്ദാചാര്യ വെളിപ്പെടുത്തി. കൂടാതെ ഗോവിന്ദാചാര്യ ആപ്പിനെ തന്റെ ആർഎസ്എസ് പിന്തുണയുള്ള സംഘടന സ്വാഭിമാൻ ആന്തോളനുമായും ബാബാ രാം ദേവിന്റെ കള്ളപ്പണത്തിന് എതിരായുള്ള പ്രവർത്തനത്തോടും തുലനം ചെയ്യുന്നു. പലപ്പോഴായി വലതുപക്ഷ തീവ്രസംഘടനകളുടെ പിന്തുണ കെജ്രിവാൾ തേടിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ആചാര്യയുടെ വെളിപ്പെടുത്തലിനെ എഎപി തള്ളിക്കളഞ്ഞു. തങ്ങൾക്ക് ആർഎസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും. ഗോവിന്ദാചാര്യ പറയുന്ന സമയത്ത് ആപ്പ് വിഭാവന പോലും ചെയ്തിട്ടില്ലെന്നും എഎപി വക്താവ് പ്രതികരിച്ചു.