ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി; സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

single-img
22 January 2015

supreme courtന്യൂഡല്‍ഹി: മദ്യനയത്തിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. പ്രായോഗികമല്ലാത്തതും വികലവുമായി മദ്യനയമാണ് സര്‍ക്കാരിന്റേതെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തില്‍ നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളാണെന്നും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഫോര്‍സ്റ്റാര്‍, ത്രീസറ്റാര്‍ വിവേചനം എന്തിനെന്നും കോടതി ചോദിച്ചു. സർക്കാരിന്റേത് അംഗീകരിക്കാനാകാത്ത മദ്യനയമാണെന്നും.

മദ്യനയത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ പറയാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്‌റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി തളളിയത്. ഹൈക്കോടതി നിര്‍ദേശിച്ച 10 ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന് വാദങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ഉന്നയിക്കാം. എ.ജിയുടെ നിയമോപദേശം മറികടന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ നിലനില്‍ക്കില്ലെന്നായിരുന്നു എ.ജിയുടെ നിയമോപദേശത്തെ മറികടന്നാൺ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.