ധനമന്ത്രി മാണിയെ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍ നിന്നു തടയണമെന്നാവശ്യപ്പെട്ടു കെ.പി.സി.സി വക്‌താവ്‌ കത്തുനല്‍കി

single-img
22 January 2015

Maniതിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിൽപ്പെട്ട ധനമന്ത്രി മാണിയെ മാര്‍ച്ചില്‍ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍ നിന്നു തടയണമെന്നാവശ്യപ്പെട്ടു കെ.പി.സി.സി വക്‌താവ്‌ അജയ്‌ തറയില്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തുനല്‍കി. മാണിക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. അത്‌ അവഗണിക്കാനാവില്ലെന്ന യാഥാര്‍ഥ്യമുള്‍ക്കൊണ്ട്‌ മുഖ്യമ്രന്തി ഉമ്മന്‍ ചാണ്ടിതന്നെ ബജറ്റ്‌ അവതരിപ്പിക്കണമെന്നും അജയ്‌ തറയില്‍ കത്തില്‍ ആവശ്യപ്പെട്ടു.

ബജറ്റില്‍ ആനുകൂല്യങ്ങള്‍ നേടാന്‍ അരി മില്ലുടമകളും സ്വര്‍ണവ്യാപാരികളും മാണിക്കു കോഴ നല്‍കിയെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു കോണ്‍ഗ്രസിലെ ഒരുവിഭാഗം മാണിയെ കൈവിടണമെന്ന ആവശ്യവുമായി രംഗത്തുവന്നത്‌.