കേന്ദ്രത്തിന് പിന്നാലെ സംസ്ഥാനവും; പെട്രോളിനും ഡീസലിനും വില്പനനികുതി വർദ്ധിപ്പിക്കാൻ നീക്കം

single-img
22 January 2015

petrolതിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില്പനനികുതി കൂട്ടാന്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് ശുപാര്‍ശ ചെയ്തു. ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ പെട്രോളിന് ലിറ്ററിന് 40 പൈസയും ഡീസലിന് 25 പൈസയും കൂടും.

നവംബറിന് ശേഷം ഇത് നാലാം തവണയാണ് കേരളം പെട്രോളിനും ഡീസലിനും നികുതി കൂട്ടുന്നത്. ഏറ്റവും ഒടുവില്‍ ജനവരി രണ്ടിന് നികുതി കൂട്ടിയിരുന്നു. കേന്ദ്രം അടിക്കടി എക്‌സൈസ് തീരുവയും സംസ്ഥാനം വില്പനനികുതിയും കൂട്ടുന്നതുകൊണ്ടുമാണ് ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും ജനത്തിന് മുഴുവന്‍ പ്രയോജനവും ലഭിക്കാത്തത്.