സിനിമാ നടി ലിസി യുവാവുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍, ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി പ്രിയദര്‍ശന്‍

single-img
21 January 2015

screen-11.23.18[21.01.2015]
‘സിനിമ നടി ലിസിയും ബോയ്ഫ്രണ്ട് നരേഷും ദുബായിയില്‍ ന്യൂഇയര്‍ അടിച്ചുപൊളിക്കുന്നു’ ഈ അടിക്കുറുപ്പില്‍ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുമ്പോള്‍ ഈ ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

 

 

സോഷ്യയല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ ചിത്രം തെറ്റാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ചിത്രത്തില്‍ എഴുതിയിരിക്കുന്ന അടിക്കുറിപ്പ് തെറ്റാണെന്നും ഈ ചിത്രം ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ എടുത്തതാണെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടുന്നു.ഇത് ഏറെക്കാലം മുമ്പുള്ള ചിത്രമാണെന്നും ഞാന്‍ ഈ ഫോട്ടോ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടെയിലും ലിസിക്കെതിരെ വ്യാജവാര്‍ത്തകള്‍ വന്നപ്പോള്‍ അതിന്റെ സത്യാവസ്ഥ പുറത്തറിയിക്കാന്‍ പ്രിയദര്‍ശന്‍ തന്നെ രംഗത്തെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.