മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

single-img
21 January 2015

Oommen chandy-2ധനമന്ത്രി കെ.എം മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരായ ബാര്‍ കോഴ ആരോപണങ്ങള്‍ക്ക് നാഥനുണ്ടാകട്ടെ അപ്പോള്‍ മറുപടി പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എന്തും പറയാനും എഴുതാനും ആളുള്ളപ്പോൾ എന്തുമാകാമെന്നാണ് സ്ഥിതി. തെളിവുകൾ കൈവശമുള്ള ആളുകൾ തുറന്ന് പറയട്ടെ, അപ്പോൾ മറുപടി പറയാം. ശബ്ദരേഖയൊക്കെ എങ്ങനെ ഉണ്ടായി എന്ന് എല്ലാവര്‍ക്കും അറിയാം. സാക്ഷികളെല്ലാം തിരിച്ചാണ് മൊഴി നല്‍കിയിരിക്കുന്നത്. ജനുവരി 28 നു ചേരുന്ന യു.ഡി.എഫ് യോഗത്തിനു ശേഷം ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

 

 

എ.ഡി.ജി.പി.യെ മാറ്റിയതും ബാർ കോഴയും തമ്മിൽ ബന്ധമില്ല. സ്ഥാനക്കയറ്റം നൽകുന്നത് സാധാരണ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊച്ചി മുസരിസ് ബിനാലെക്ക് രണ്ടു കോടി രൂപയാണ് അനുവദിച്ചത്. കൂടുതല്‍ ധനസഹായം വേണമെന്ന ആവശ്യം പരിഗണിച്ച് രണ്ടു കോടി രൂപ കൂടി അധികം നല്‍കും.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി