കേരളാ കോണ്‍ഗ്രസ് എം ല്‍ ഭിന്നത രൂക്ഷം, നേതാക്കളുടെ പിടിവലിയില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍

single-img
21 January 2015

dmk files complaint against aiadmk_0ബാര്‍ കോഴക്കേസ് വീണ്ടും ചൂടേറിയ ചര്‍ച്ചാവിഷയമായതോടെ കേരളാ കോണ്‍ഗ്രസ് എം ല്‍ ഭിന്നത രൂക്ഷമായി. നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ പാര്‍ട്ടിയില്‍ കെ.എം മാണിക്കെതിരെയും നീക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന. മാണിക്കു പുറമേ ചീഫ് വിപ്പും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജിനെതിരെയും മറ്റ് നേതാക്കളുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ശക്തമായിരിക്കുകയാണ്.

 

ബിജു രമേശമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് പി.സി.ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസിലെ മറ്റ് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസ് പിളര്‍ത്താനുള്ള നീക്കം ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്നും ഇതിന് പി.സി. ജോര്‍ജ് രഹസ്യമായ പിന്തുണ നല്‍കുന്നുവെന്നും ആരോപണമുണ്ട.്

 

 

ബാര്‍ കോഴക്കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടതോടെ കെ.എം മാണി രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പല നേതാക്കളും പൊട്ടിത്തെറിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാണി യോഗം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിനെതിരെ നിലപാട് ശക്തമാക്കിയില്ലെങ്കില്‍ മാണി ജയിലില്‍ പോകുമെന്നാണ് എംഎല്‍എമാരുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. തല്‍ക്കാലം മന്ത്രിസഭയില്‍ നിന്നും മാറി മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണച്ചാല്‍ മതിയെന്ന അഭിപ്രായക്കാരും പാര്‍ട്ടിയിലുണ്ട്.

 

 

അതേസമയം മന്ത്രി കെ.എം.മാണിയുടെ പാലായിലെ വീടിനു പൊലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി . ബാര്‍ കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുകളും മറ്റും നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.