60 കാരി തന്റെ 6 കോടിരൂപയുടെ സമ്പാദ്യം വളര്‍ത്തു നായയ്ക്ക് നൽകി

single-img
21 January 2015

Trust Fund Dog - Beloved Pet’s Life of Luxuryന്യൂയോര്‍ക്ക്: നായയോടുള്ള അമിത വാത്സല്യം കാരണം വീട്ടമ്മ തന്റെ സമ്പാദ്യം മുഴുവനും വളര്‍ത്തു നായയ്ക്ക് നല്‍കി. മാണ് വീട്ടമ്മയെ ഇതിനു പ്രേരിപ്പിച്ചത്. ന്യൂയോര്‍ക്ക് സ്വദേശിനിയായ 60 കാരി റോസ് ആന്‍ ബോളാസ്‌നിയാണ് തന്റെ ആറു കോടിരൂപയോളംവരുന്ന സ്വത്ത് വളര്‍ത്തുനായ ബെല്ലമിയയുടെ പേരിൽ എഴുതി വെച്ചത്.

തന്റെ മക്കളോടുള്ളതിനേക്കാള്‍ സ്‌നേഹം ബെല്ല മിയയോടാണെന്നും. താന്‍ വളരെ  പരിഗണനയോടും സ്‌നേഹത്തോടും കൂടിയാണ് ബെല്ലമിയയെ വളര്‍ത്തുന്നത്. തന്റെ കാലശേഷവും അവള്‍ക്ക് ആഡംബര ജീവിതം ലഭ്യമാകുന്നതിനുവേണ്ടിയാണ് ഇത്രയും സ്വത്ത് അവളുടെ പേരില്‍ എഴുതിവെച്ചതെന്നും റോസ് പറഞ്ഞു.

എന്നാല്‍ മാതാവ് തങ്ങളെ അവഗണിച്ച് വളര്‍ത്തുനായയ്ക്ക് സ്വത്തുക്കള്‍ നല്‍കിയതില്‍ മക്കളായ ലൂയിസ്നും റോബര്‍ട്ടിനുംയാതൊരു പരിഭവവുമില്ല.  പ്രായമായ തങ്ങളുടെ മാതാപിതാക്കള്‍ക്ക് നായ എത്രമാത്രം സന്തോഷം നല്‍കുന്നുവെന്ന് തങ്ങള്‍ക്കറിയാം. അത് മറ്റെന്തിനേക്കാളും വലുതാണെന്നും ഇവര്‍ പറയുന്നു.

അതേസമയം റോസിന്റെ നായക്കുട്ടി ബെല്ലമിയയും സാധാരണക്കാരിയല്ല. അമേരിക്കയില്‍ നടന്ന നിരവധി നായകളുടെ ഫാഷന്‍ ഷോ മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങളും പ്രശസ്തിയും നേടിയവളാണ് ബെല്ലമിയ. മാത്രമല്ല തുടർച്ചയായി 2013ലും 2014ലും ന്യൂയോര്‍ക്ക് പെറ്റ് ഫാഷന്‍ ഷോയില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ നായ എന്ന ബഹുമതിയും ബെല്ലമിയയ്ക്ക് സ്വന്തമാണ്. 2014ല്‍ ഏറ്റവും സുന്ദരിയായ നായക്കുട്ടിക്ക് നല്‍കുന്ന പപ്പി പ്രോം അവാര്‍ഡും ബെല്ലമിയയ്ക്ക് ലഭിച്ചിട്ടുണ്ട്.