70-ാം വയസിൽ അമ്മയായ ഉത്തര്‍പ്രദേശിലെ മുത്തശ്ശിക്ക് 76-ാം വയസിലും പ്രസവിക്കാൻ മോഹം

single-img
21 January 2015

oldest-motherലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുത്തശ്ശി അമ്മക്ക് വീണ്ടും പ്രസവിക്കാൻ മോഹം. 2008 ല്‍ തന്റെ 70-ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ ചരിത്രം സൃഷ്ടിച്ച മുത്തശ്ശിക്ക് 76-ാം വയസിലും പ്രസവിക്കാന്‍ ആഗ്രഹം.

ആറു വർഷങ്ങൾക്ക് മുമ്പ് പൂര്‍ണ ആരോഗ്യമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമായിരുന്നു മുത്തശ്ശി ജന്മം നല്‍കിയത്. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ പെണ്‍കുഞ്ഞ് മരിച്ചു. മകന് ഇപ്പോള്‍ ആറുവയസായി.

താന്‍ 70-ാം വയസില്‍ അമ്മയായപ്പോള്‍ നാട്ടുകാരുടെ പരിഹാസം കേള്‍ക്കേണ്ടി വന്നിരുന്നു. അത് തന്റെ മനോധൈര്യം കെടുത്തിയെന്നും. എന്നാൽ അക്കൂട്ടത്തില്‍ ചില നല്ലവരായ സ്ത്രീകള്‍ തന്നെ പിന്തുണച്ചിരുന്നുവെന്നും മുത്തശ്ശി പറയുന്നു.

നേരത്തെ രണ്ട് മുതിര്‍ന്ന പെണ്‍മക്കള്‍ കൂടിയുള്ള മുത്തശ്ശിക്ക് അഞ്ച്പേരക്കുട്ടികളുമുണ്ട്.മകന്റെ വിവാഹം കഴിഞ്ഞിട്ടേ താന്‍ മരിക്കൂ എന്നാണ് മുത്തശ്ശി പറയുന്നത്. അതിനു മുമ്പ് മരിച്ചാല്‍ തന്നെ മകന്റെ ഭാവിയോര്‍ത്ത് വിഷമമില്ലെന്നും അവന്റെ സഹോദരിമാര്‍ കുഞ്ഞനുജനെ പൊന്നുപോലെ നോക്കുമെന്നും അവർ പറഞ്ഞു.