സോളാര്‍ വിവാദത്തെപ്പോലെ ബാര്‍കോഴക്കേസും ഒന്നുമല്ലാതാകുമെന്ന് സരിത നായർ

single-img
21 January 2015

sarithaബാര്‍കോഴക്കേസിന് സോളാർ കേസിന്റെ അതേ അവസ്തയുണ്ടാകുമെന്ന് സരിത നായർ. സോളാര്‍ വിവാദം ഒന്നുമല്ലാതായതു പോലെ ബാര്‍കോഴക്കേസും ഒന്നുമല്ലാതായിത്തീരും, രാഷ്ട്രീയമായ വൈരാഗ്യങ്ങളാണ്‌ നിലവിലെ ബാര്‍കോഴ വിവാദത്തിലെന്നും.

ഭരണകക്ഷിയിലെ ചില ഘടക കക്ഷികള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും സരിതാ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ശ്രീധരന്‍ നായരുടെ കൂടെ താന്‍ കണ്ടിട്ടില്ല.

സോളാര്‍ കേസില്‍ പരാതിക്കാരെല്ലാം തന്റെ ബിസിനസ്‌ പാര്‍ട്ടികളാണെന്നും എല്ലാ വിഷയങ്ങളും ഉടന്‍തന്നെ പരിഹാരം കാണുമെന്നും. അതിന് ശേഷം താന്‍ തുടര്‍ന്നും സോളാര്‍ ബിസിനസ്‌ രംഗത്ത്‌ സജീവമാകുമെന്നും സരിതാ നായര്‍ പറഞ്ഞു.