ബിജെപിയുടേത് രാമഭക്തരുടെ സര്‍ക്കാർ; തങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടിയുള്ളത്- നിതിന്‍ ഗഡ്കരി

single-img
21 January 2015

Nitin_Gadkariഫാസിയാബാദ്:രാമഭക്തന്‍മാരുടെ സര്‍ക്കാരാണ് ബിജെപിയുടേതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യം ഭരിക്കുന്നത് രാമ ഭക്തരാണെന്നും ശ്രീരാമ മന്ത്രങ്ങള്‍ ചൊല്ലുന്ന ഭക്തരാണ് സര്‍ക്കാരില്‍ ഉള്ളതെന്നും ഗഡ്കരി പറഞ്ഞു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു പ്രസ്താവന.

ഇത് രാമഭക്തരുടെ സര്‍ക്കാരാണെന്നും തങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും. 2000 കോടി രൂപ മുതല്‍ മുടക്കി സീതയുടെ ജന്‍മ സ്ഥലമായി കണക്കാക്കപ്പെടുന്ന നേപ്പാളിലെ ജനക്പൂരിനെയും അയോധ്യയേയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിക്കുമെന്നും ഗഡ്കരി അറിയിച്ചു.അയോധ്യയെയും ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ പ്രസ്താവന നടത്തിയ എംപി സാക്ഷി മഹാജന് ബിജെപി ഈ അടുത്തയിടെയാണ് വിശദീകരണ നോട്ടീസ് അയച്ചത്. പരസ്യപ്രസ്താവനകളില്‍ ബിജെപി നേതാക്കന്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മോഡി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ ലംഘിച്ചു കൊണ്ടാണ് വീണ്ടും വിവാദ പ്രസ്താവന നിതിന്‍ ഗഡ്കരി നടത്തിയിരിക്കുന്നത്.