തകര്‍ന്നതിന് മുമ്പ് എയര്‍ ഏഷ്യവിമാനം യുദ്ധവിമാനത്തേക്കാള്‍ വേഗതയിൽ സഞ്ചരിച്ചു

single-img
21 January 2015

airasia_box_apജക്കാര്‍ത്ത: തകര്‍ന്നുവീഴുന്നതിന് മുമ്പ് എയര്‍ ഏഷ്യവിമാനം യുദ്ധവിമാനത്തേക്കാള്‍ വേഗതയിൽ സഞ്ചരിച്ചുവെന്ന് ഇന്തോനേഷ്യന്‍ ഗതാഗതമന്ത്രി. ഒരുഘട്ടത്തില്‍ വിമാനം മിനിറ്റില്‍ 6000 അടി ഉയരത്തില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കടലില്‍ വീഴുന്നതിന് മുന്‍പ് എയര്‍ ഏഷ്യാ വിമാനം പൊട്ടിത്തെറിച്ചതായി ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ 28 നാണ് ഇന്‍ഡോനീഷ്യയിലെ സുരബയയില്‍നിന്ന് സിംഗപ്പൂരിലേക്കുപോയ എയര്‍ ഏഷ്യ വിമാനം ജാവ കടലില്‍ തകര്‍ന്നുവീണത്.

കഴിഞ്ഞ ദിവസം വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സിന്റെ് ഫ്‌ളൈറ്റ് റെക്കോര്‍ഡർ വീണ്ടെടുത്ത്തിരുന്നു. ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ജക്കാര്‍ത്തയിലേക്ക് കൊണ്ടുപോയി.വിമാനത്തില്‍ ഉണ്ടായിരുന്ന 162 യാത്രക്കാരിൽ 48 പേരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍നിന്ന് കണ്ടെത്തി.