അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചു

single-img
21 January 2015

bbc-india-pak-border-near-jammuശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകൾക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്. അര്‍ണിയ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്ഥാന്‍ വെടിവെച്ചത്. ചൊവ്വാഴിച്ച രാത്രി തുടങ്ങിയ പാക് വെടിവെപ്പ് ബുധനാഴിച്ച രാവിലെ 6 മണിക്കു ശേഷവും തുടര്‍ന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്നും ആക്രമണം. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.