ബാര്‍ കോഴക്കേസ്; എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ചുമതലയിൽ നിന്നും നീക്കാൻ ശ്രമം

single-img
21 January 2015

jacob-thomasതിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണ ചുമതലയിൽ നിന്നും എഡിജിപി ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാൻ ശ്രമം.  എ.ഡി.ജി.പി ജേക്കബ് തോമസിനെ സ്ഥാനക്കയറ്റം നല്‍കി കേസിന്‍െറ ചുമതലയില്‍ നിന്ന് മാറ്റാനാണ് നീക്കം നടക്കുന്നത്. ബുധനാഴിച്ച ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും.

എഡിജിപി ജേക്കബ് തോമസ് നേതൃത്വം നല്‍കിയ അന്വേഷണ സംഘമാണ് മാണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരമായിരുന്നു ജേക്കബ് തോമസിനെ വിജിലന്‍സില്‍ എഡിജിപിയായി നിയമിച്ചത്.

മാണിക്ക് പണം നല്‍കിയെന്ന് ബാറുടമകള്‍ വ്യക്തമാക്കുന്ന സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തലവനെ മാറ്റി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്.