കല്‍ക്കരിപ്പാടം അ‍ഴിമതിക്കേസില്‍ സി.ബി.ഐ മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്തു

single-img
21 January 2015

manmohan_singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അ‍ഴിമതിക്കേസില്‍ സി.ബി.ഐ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുത്തു. ജനവരി 18 ന് മന്‍മോഹന്‍ സിങിന്റെ വസതിയില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍. ഒരു ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള ഉന്നത സി.ബി.ഐ സംഘമായിരുന്നു മൊഴിയെടുത്തത്.

എന്നാല്‍ സി.ബി.ഐയോ മന്‍മോഹന്‍ സിങോ ഇക്കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകകയോ ചെയ്തിട്ടില്ല. 2005 ല്‍ മന്‍മോഹന്‍ സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല കൂടി വഹിച്ചിരുന്ന സമയത്ത് അഴിമതി നടന്നത്.

സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ മറികടന്ന് 2005ല്‍ ‘ഹിന്‍ഡാല്‍കോ’യ്ക്ക് അന്നത്തെ കല്‍ക്കരി സെക്രട്ടറി പി.സി. പരാഖ് കല്‍ക്കരിപ്പാടം അനുവദിച്ചുവെന്നാണ് കേസ്. കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ജനവരി 27ന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.