കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണം, ബിജു രമേശിനോട് സംസാരിച്ചത് ഗൂഢാലോചനക്കാരെ തിരിച്ചറിയാനാണെന്നും പിസി ജോര്‍ജ് 

single-img
21 January 2015
PC_George_EPSകൊച്ചി: കേരളം വിഭജിച്ച് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി ഗവ ചീഫ് വിപ്പ് പിസി ജോര്‍ജ്. തമിഴ്‌നാട് ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തി ചേരനാട് രൂപീകരിക്കണമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം. നേരത്തെ മാവോയിസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് പി.സി ജോര്‍ജ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേരലം വിഭജിക്കണമെന്ന ആവശ്യം ചീഫ് വിപ്പ് മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം ബാര്‍ കോഴ വിവാദത്തില്‍ കെ.എം മാണിക്കൊപ്പം കേരള കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. മുന്നണി ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കും. ബിജു രമേശിനോട് സംസാരിച്ചത് ഗൂഢാലോചനക്കാരെ തിരിച്ചറിയാനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.