ഗൂഗിളില്‍ അശ്ലീലം തിരയുന്നവരില്‍ പാക്കിസ്ഥാന്‍കാര്‍ ഒന്നാം സ്ഥാനത്ത് , ഇന്ത്യക്കാര്‍ ആറാമത്

single-img
20 January 2015
goന്യൂയോര്‍ക്ക്: ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പോണ്‍ ചിത്രങ്ങള്‍ തിരയുന്നത് പാകിസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഡാറ്റ റിസര്‍ച്ച് വിഭാഗമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഈജിപ്താണെന്നും, മൂന്നാം സ്ഥാനത്ത് വിയറ്റ്‌നാമാണ്. മൊറോക്കോ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. തുര്‍ക്കി ഏഴാം സ്ഥാനത്തും സൗദി എട്ടാം സ്ഥാനത്തുമാണ്.
അതേസമയം സൗദിയില്‍ പോണുമായി ബന്ധപ്പെട്ട 9000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയിരുന്നു. നേരത്തെ ചൈന 30 ലക്ഷത്തോളം പോണ്‍ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും നശിപ്പിച്ചിരുന്നു