മഞ്ജുവാര്യരെക്കാള്‍ മികച്ച നടി ഉള്‍വ്വശി, മലയാളസിനിമാലോകത്ത്  പലരും കഴിവുണ്ടായിട്ടും അവഗണിക്കപ്പെടുകയാണെന്ന് മായാ വിശ്വനാഥ്

single-img
20 January 2015
Maya_Viswanth_stillമലയാളചലച്ചിത്രലോകത്ത്  പലരും കഴിവുണ്ടായിട്ടും അവഗണിക്കപ്പെടുകയാണ് സീരിയല്‍ താരം മായാ  വിശ്വനാഥ്. .
മഞ്ജുവിനെക്കാള്‍ മികച്ച നടി ഉര്‍വ്വശിയെന്നും മായാ  വിശ്വനാഥ് പറഞ്ഞു.
മാധ്യമങ്ങള്‍ ചിലര്‍ക്ക്  അമിതമായ പ്രാധാന്യം കൊടുക്കുന്നു. മഞ്ജുവിനെക്കാള്‍ മികച്ച നടിയാണ് ഉള്‍വശി എന്നതില്‍ എനിക്ക് സംശയമില്ല. ഇംഗ്ലീഷ് വിംഗ്ലീഷിലെ  ശ്രീദേവിയുടെ  കഥാപാത്രത്തോടേറെ  സാമ്യമുണ്ടായിരുന്നു  മഞ്ജുവിന്റെ നിരുപമയ്ക്ക്. പക്ഷെ  പല സീനുകളിലും ഒരു വീട്ടമ്മയാകാന്‍ പോലും മഞ്ജുവിന്  കഴിഞ്ഞിട്ടില്ല.  കന്മദത്തില്‍ മജ്ഞു  ചെയ്ത വേഷം കൊള്ളാം.  പിന്നെ ഒരു കണ്ണെഴുതി പൊട്ടും തൊട്ട്. ഇവിടെ അവസരം ലഭിക്കാതെ പലരും നില്‍പ്പുണ്ട്. ആ സമയത്ത് ഒരാള്‍ക്ക് മാത്രം പബ്ലിസിറ്റി കൊടുക്കുന്നത് തെറ്റായ കീഴ് വഴക്കമാണ്.
മലയാളസിനിമയെ നശിപ്പിക്കുന്നത് സോഷ്യല്‍മീഡിയാണ്. പലപ്പോഴും ചിലരുടെ  അസൂയയും കുശുമ്പുമാണ് സിനിമാലോകത്തെ നശിപ്പിക്കുന്നത്. ഒരിക്കല്‍ ഒരു മാഗസിന്‍  ആവശ്യപ്പെട്ടത് കവര്‍ഫോട്ടോ  തരാമെങ്കില്‍ ഒരു ഇന്റര്‍വ്യൂ എടുക്കാമെന്നാണ് . പലരും ഇങ്ങനെയാണ് .  ഇതൊരു തെറ്റായ  സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും മായാ  വിശ്വനാഥ് ചൂണ്ടിക്കാട്ടി.