തനിക്ക് ഒരു കുഞ്ഞനുജന്‍ ജനിച്ച വിവരം പറഞ്ഞിട്ട് വിശ്വസിക്കാത്ത കൂട്ടുകാരെ കാണിക്കാന്‍ ഏഴുവയസ്സുകാരി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ബാഗിലാക്കി സ്‌കൂളില്‍ കൊണ്ടുപോയി.

single-img
20 January 2015

babyതനിക്ക് ഒരു കുഞ്ഞനുജന്‍ ജനിച്ച വിവരം പറഞ്ഞിട്ട് വിശ്വസിക്കാത്ത കൂട്ടുകാരെ കാണിക്കാന്‍ ഏഴുവയസ്സുകാരി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ബാഗിലാക്കി സ്‌കൂളില്‍ കൊണ്ടുപോയി. സൗദി അറേബ്യയിലാണ് രാവിലെ അമ്മ ഉറങ്ങുന്ന തക്കം നോക്കി അനുജനേയും ബാഗിലാക്കി പെണ്‍കുട്ടി സ്‌കൂളില്‍ കൊണ്ടുപോയത്.

സ്‌കൂളിലെത്തിയ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും കരച്ചില്‍ കേട്ട അധ്യാപികയാണ് കുഞ്ഞിനെ കണ്ടെടുത്തത്. തന്റെ കൂട്ടുകാരെ വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതേസമയം വീട്ടില്‍ കുഞ്ഞിനെ കാണാതായപ്പോള്‍ ജോലിക്കാരി ബഹളം വയ്ക്കുകയും എല്ലാവരും കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിലാരംഭിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് കുഞ്ഞ് സ്‌കൂളിലുണ്ടെന്ന വിവരം അറിഞ്ഞ് അച്ഛന്‍ സ്‌കൂളിലെത്തി കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയി.