വര്‍ഷത്തില്‍ 12 സിനിമകള്‍, ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ആമസോണും
20 January 2015
സിനിമ നിര്‍മ്മാണ മേഖലയിലേക്ക് ആമസോണ്‍ ഡോട്ട് കോം ചുവടുവയ്ക്കുന്നു. വര്‍ഷത്തില്‍ 12 ചിത്രങ്ങള്‍ നിര്‍മിക്കാനാണ് ആമസോണ്‍ പദ്ധതിയിടുന്നത്. മികച്ച കലാമൂല്യമുള്ള ചിത്രങ്ങള്‍ നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ആമസോണ്‍ വക്താക്കള്‍ അറിയിച്ചു.
സാധാരണ ഹോളിവുഡ് ചിത്രങ്ങള്‍ റിലീസിംഗിന് നീണ്ട കാലമെടുക്കുന്നതിന് പരിഹാരമയാണ് നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നതെന്ന് വക്താക്കള്‍ അറിയിച്ചു. 5 മില്യണ്‍ ഡോളറിനും 25 മില്യണ്‍ ഡോളറിനും ഇടയില്‍ ബഡ്ജറ്റുള്ള ചിത്രങ്ങളാവും ആമസോണ്‍ നിര്‍മിക്കുക.
തിയേറ്റര്‍ റിലീസിന് മുമ്പ് ആമസോണിന്റെ സബ്സ്ക്രിപ്ഷന് സര്‍വീസായ ആമസോണ്‍ പ്രൈം ഇന്സ്റ്റന്റിലും ചിത്രങ്ങള്‍ ലഭ്യമാകും.