ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാളിനെതിരെ നൂപുര്‍ ശര്‍മ ബി.ജെ.പി സ്ഥാനാര്‍ത്ഥി

single-img
20 January 2015

nupoorന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. 30 കാരിയായ യുവമോര്‍ച്ച വനിതാ നേതാവ് നൂപുര്‍ ശര്‍മ മത്സരിക്കും. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകയായി പ്രവര്‍ത്തിക്കുകയാണ് നൂപുർ. ‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി മാത്രമാണ് മത്സരിക്കുന്നത്’ എന്നാണ് നൂപുര്‍ പ്രതികരിച്ചത്.

62 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി കൃഷ്ണ നഗറില്‍ നിന്നാണ് മത്സരിക്കുന്നത്. അതേസമയം, എ.എ.പിയില്‍ നിന്നത്തെിയ ഷാസിയ ഇല്‍മിക്ക് സീറ്റ് നല്‍കിയിട്ടില്ല.