ട്വിറ്ററില്‍ തന്നോട് ഏറ്റുമുട്ടാതിരിക്കാന്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നത് ഒഴിവാക്കി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കിരണ്‍ബേദിക്ക് കെജ്‌രിവാളിന്റെ വെല്ലുവിളി

single-img
20 January 2015

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബി.ജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരൺ ബേദിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്. തന്നെ കിരണ്‍ ബേദി ട്വിറ്ററില്‍ അണ്‍ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടാണ് എ.എ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ട്വീറ്റ് ചെയ്തിരിക്കുന്നത്.

kejതാങ്കളെ സ്ഥിരമായി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടെന്നും താങ്കള്‍ ഇപ്പോള്‍ ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ദയവായി അണ്‍ബ്ലോക്ക് ചെയ്യൂ എന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റിൽ കിരണ്‍ ബേദി ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതില്‍ അഭിനന്ദിച്ചിട്ടുണ്ട്. കൂടാതെ കിരണ്‍ ബേദിയെ സംവാദത്തിന് ക്ഷണിച്ചിട്ടുമുണ്ട്.

kej1

‘ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതില്‍ അഭിനന്ദനങ്ങള്‍. താങ്കളെ ഒരു തുറന്ന വാഗ്‌വാദത്തിന് ക്ഷണിക്കുകയാണെന്നും കിരണ്‍ ബേദി രാഷ്ട്രീയത്തില്‍ ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും  കെജ്‌രിവാള്‍ ട്വീറ്റില്‍ പറയുന്നു. ബുധനാഴ്ച പത്ത് മണിക്ക് നാമ നിര്‍ദേശ പത്രിക കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.