മാണിക്കെതിരായ കോഴ ആരോപണത്തില്‍ ബാര്‍ ഉടമകള്‍ ചൊവ്വാഴിച്ച വിജിലന്‍സിന് തെളിവ് നല്‍കും

single-img
20 January 2015

bijuതിരുവനന്തപുരം: ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിക്കെതിരായ ആരോപണത്തില്‍ ബാര്‍ ഉടമകള്‍ ചൊവ്വാഴിച്ച വിജിലന്‍സിന് തെളിവ് നല്‍കും. കോഴ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് അന്വേഷണസംഘത്തിന് കൈമാറുക. ബാലകൃഷ്ണ പിള്ളുയും പിസി ജോര്‍ജുമായും ബിജു രമേശ് സംസാരിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒടുവില്‍ പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ കാരണം യു.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെ ഗൂഢാലോചനയാണ് ആരോപണത്തിനു പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസ്സുകാര്‍ സംശയിച്ചിരുന്നത്.

കെഎം മാണി നേരിട്ട് കോഴ ആവശ്യപ്പെടുന്നതിന്റെ തെളിവുകളും രേഖകളും കൈവശമുണ്ടെന്നും ഈ തെളിവുകള്‍ നേരിട്ട് കോടതിയില്‍ ഹാജരാക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി.

അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുമായി ബന്ധമുള്ളവര്‍ സമീപിച്ചെന്ന് ആരോപണമുണ്ട്. പി ജെ ജോസഫ് അടക്കമുളള മന്ത്രിമാരുടെ സമ്മര്‍ദ്ദം മൂലമാണ് അസോസിയേഷന്‍ ഭാരവാഹികള്‍ മൊഴിമാറ്റി പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.