കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ വിഭാഗിയതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍

single-img
20 January 2015

vsഹൈദരാബാദ്: ഹൈദരാബാദില്‍ നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ  രൂക്ഷ വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്‍. സംസ്ഥാന ഘടകം സമ്മേളനങ്ങളില്‍ വിഭാഗിയമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിഎസിന്റെ പ്രധാന ആരോപണം.

കൂടാതെ നേതൃത്വം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുന്നു. കേരള ഘടകത്തിന്റെ തെറ്റുകള്‍ നയരേഖയില്‍ ഉള്‍പ്പെടുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

നിരവിധി തവണ നേതൃത്വത്തിന്റെ വീഴ്ച ശ്രദ്ധയില്‍ പെടുത്തിയിട്ടും കേന്ദ്ര നേതൃത്വം മൗനം പാലിക്കുകയാണെന്നും വിഎസ് പറഞ്ഞു. വീഴ്ചകള്‍ക്ക് അടവു നയത്തെ മാത്രം കുറ്റം പറയരുതെന്നും നേതൃത്വത്തിന് പലപ്പോഴും തെറ്റ് പറ്റിയിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.