സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

single-img
20 January 2015

sasiന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ തിങ്കളാഴ്ചരാത്രി ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. ന്യൂഡല്‍ഹിയിലെ വസന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനിൽ വെച്ച് അഡീഷണല്‍ ഡി.സി.പി കുശ്വാഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്തത്.

ഡല്‍ഹിയിലെത്തിയ തരൂര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പോലീസിന് മുന്നില്‍ ഹാജരായത്. തരൂരടക്കം 12 പേര്‍ നേരത്തേ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. വരുംദിവസങ്ങളില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ചുവരുത്തുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

ഡല്‍ഹിയില്‍ എത്തിയാലുടന്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കാണിച്ച് പൊലീസ് തരൂരിന് നോട്ടീസ് നല്‍കിയിരുന്നു. കൂടാതെ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന്റെ സഹായികളെ പോലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചിരുന്നു. സുനന്ദയുടെ മകന്‍ ശിവമേനോനെയും ചോദ്യം ചെയ്‌തേക്കും.
ഈ മാസമാദ്യമാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കിയത്. അസ്വാഭാവികമരണമാണെന്നുമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.