സി.പി.എം സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം വിളമ്പും

single-img
19 January 2015

Ambalappuzhaഫെബ്രുവരി 20 മുതല്‍ ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികള്‍ക്ക് അമ്പലപ്പുഴ പാല്‍പ്പായസം വിളമ്പും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വഴിപാടായ പാല്‍പ്പായസമാണ് സമ്മേളന പ്രതിനിധികള്‍ക്ക് വിളമ്പുന്നത്.

അമ്പലപ്പുഴയിലെ ഹോട്ടലുകളിലും മറ്റ് ആഘോഷങ്ങളിലും അമ്പലപ്പുഴ പാല്‍പ്പായസമെന്ന പേരില്‍ നല്‍കുന്നത് ക്ഷേരതത്തില്‍ തയ്യാര്‍ െചയ്ത പാല്‍പായസമല്ല. എന്നാല്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെ വഴിപാട് പായസം തന്നെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നല്‍കുന്നതെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. സുധാകരന്‍ എംഎല്‍എ അറിയിച്ചു.

കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം അടുത്തിടെ കൊട്ടാരക്കര നടന്ന ഒരു സി.പി.എം സമ്മേളനത്തില്‍ നല്‍കിയത് പാര്‍ട്ടിതലത്തില്‍ വിവാദമായിരുന്നു. സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്യാനായി അമ്പലപ്പുഴ ക്ഷേത്രത്തില്‍ പാല്‍പ്പായസത്തിന് ബുക്ക് ചെയ്യുമെന്നും ജി. സുധകകരന്‍ എം.എല്‍.എ അറിയിച്ചിട്ടുണ്ട്.

നേരത്തെ അമ്പലപ്പുഴ പാല്‍പ്പായസം കണ്‍സ്യൂമര്‍ ഫെഡിന്റെ അമ്പലപ്പുഴയിലെ ത്രിവേണി ഷോറൂമിലൂടെ ജി. സുധാകരന്‍ സഹകരണദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ കൂടിയ വിലയ്ക്ക് വിറ്റത് വന്‍ വിവാദമായിരുന്നു.