ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റ്:ആദ്യ സ്വര്‍ണ്ണവും വെള്ളിയും കേരളത്തിന്

single-img
19 January 2015

Untitled-1 (1)ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര്‍ അലീഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്‍െറ തന്നെ എം.വി വര്‍ഷക്കാണ് വെള്ളി.

ജൂനിയര്‍ പെണ്‍കുട്ടികളുടേയും ജൂനിയര്‍ ആണ്‍കുട്ടികളുടേയും 3000 മീറ്റര്‍ ഓട്ടം, സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്പുട്ട്, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപ് എന്നിവയാണ് ഇന്നത്തെ മറ്റ് മത്സരങ്ങള്‍. പെണ്‍കുട്ടികള്‍ തന്നെയാവും കേരളത്തിന്‍െറ കരുത്ത്. യോഗ്യതാ മാര്‍ക്ക് പിന്നിടാന്‍ കഴിയാത്തതിനാല്‍ 10ഓളം വേദികളില്‍ കേരള താരങ്ങള്‍ ഉണ്ടാവില്ല.