രണ്ടും കല്‍പിച്ച് ബിജു രമേശ്, കെ എം മാണി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും കൈയിലുണ്ടെന്ന് വെളിപ്പെടുത്തല്‍

single-img
19 January 2015

bijuബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണി കൂടുതല്‍ കുരുക്കിലേക്ക്. കെ എം മാണി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും കൈയിലുണ്ടെന്ന് വെളിപ്പെടുത്തലുമായാണ് ബിജു രമേശ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ശബ്ദരേഖ വിജിലന്‍സിന് കൈമാറില്ലെന്നും അവസാനത്തെ ആയുധമായി ഇത് കൈയില്‍ സൂക്ഷിക്കുമെന്നും ബിജു രമേശ് പറഞ്ഞു.

 

പല പ്രമുഖരും സംസാരിക്കുന്നതിന്റെ ശബ്ദരേഖ കൈയിലുണ്ട്. പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. മറ്റ് തെളിവുകള്‍ നാളെ വിജിലന്‍സിന് കൈമാറും. പി ജെ ജോസഫ് സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകളും നാളെ നല്‍കും. മന്ത്രിമാരുള്‍പ്പെടെ കോണ്‍ഗ്രസിലെ പലരും തന്നെ വിളിച്ചിട്ടുണ്ട്. അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ബിജു രമേശ് പറഞ്ഞു.

 

ബാര്‍ കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് ബിജു രമേശുമായി ടെലഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ബിജുവിനു പിന്തുണ അറിയിച്ചുകൊണ്ട് ബാലകൃഷ്ണ പിള്ള സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്.