രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എന്നു മുതൽ അച്ഛാ ദിന്‍ എത്തുമെന്ന് ശിവസേന

single-img
19 January 2015

thackareമുംബൈ: പൂനെയില്‍ മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റിൽ നിന്നും തെരുവു ബാലനെ പുറത്താക്കിയ സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ ശിവസേന. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് എന്നു മുതലാണ് അച്ഛാ ദിന്‍ എത്തുകയെന്ന് ശിവസേന മുഖപത്രമായ സാംനയിലൂടെ ചോദിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ കളിയാക്കിക്കൊണ്ടാണ് ശിവസേന വിഷയത്തില്‍ രംഗത്തുവന്നിട്ടുള്ളത്. പാവപ്പെട്ടവന്റെയും പണക്കാരന്റെയും ഇടയിലുള്ള അകലമാണ് സംഭവം ചിത്രീകരിക്കുന്നത്. സംഭവത്തില്‍ വാദപ്രതിവാദം നടക്കുമ്പോഴും പാവപ്പെട്ട കുട്ടികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ലെന്നും ശിവസേന മുഖപത്രം സാംന കുറ്റപ്പെടുത്തി.