സൂപ്പര്‍മാന്‌ വിമാനത്തില്‍ പറക്കാന്‍ പേടി

single-img
19 January 2015

supermanവെടിയുണ്ടയേക്കാള്‍ വേഗത്തില്‍ പറക്കുന്ന വെള്ളിത്തിരയിലെ സൂപ്പര്‍മാന്‌ വിമാനത്തില്‍ കയറി പറക്കാന്‍ പേടി. 2013ല്‍ പുറത്ത് ഇറങ്ങിയ സിനിമ മാന്‍ ഓഫ്‌ സ്‌റ്റീലിലെ സൂപ്പര്‍മാനായി വേഷമിട്ട ഹെന്റി കാവിലിനാണ് വിമാന പേടി. കഴിഞ്ഞ ദിവസം ലോസാഞ്ചലസിലെ വിമാനത്താവളത്തില്‍ യാത്രയ്‌ക്കു നായയെ കൂട്ടി എത്തിയതോടെയാണ് സംശയം ശക്തിപ്പെട്ടത്. ഹെന്റിയുടെ നായയുടെ പുറത്ത് ഇതു പെറ്റല്ല, വൈകാരിക പിന്തുണയ്‌ക്കുള്ള നായ എന്ന ടാഗ്‌ ധരിച്ചിരുന്നു. വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഭയമുള്ള യാത്രക്കാര്‍ക്ക്‌ അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പ്‌ നായയെ ഒപ്പം കൂട്ടാനുള്ള അനുമതി നല്‍കാറുണ്ട്‌. അവരുടെ മാനസികാരോഗ്യത്തിന്‌ വളര്‍ത്തുമൃഗത്തിന്റെ സാന്നിധ്യം ആവശ്യമുണ്ടെന്നു ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

ഇദ്ദേഹത്തോടൊപ്പം ബെന്‍ അഫ്‌ളക്‌ ബാറ്റ്‌മാനായി വേഷമിടുന്ന ചിത്രം ബാറ്റ്‌മാന്‍ വേഴ്‌സസ്‌ സൂപ്പര്‍മാൻ അടുത്തവര്‍ഷം പുറത്തിറങ്ങും.