വിസാ നടപടികള്‍ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഓണ്‍ലൈന്‍ സൗകര്യ ഒരുക്കുന്നു

single-img
19 January 2015

airദുബായ്: യുഎഇ വിസാ നടപടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമൊരുക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. മാര്‍ച്ച് 31 മുതല്‍ പുതിയ സേവനം ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.

ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഓണ്‍ലൈന്‍ വീസാ സൗകര്യമാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ലഭ്യമാക്കുന്നത്. ആവശ്യമായ രേഖകളും ഫോട്ടോയും പണവും അടച്ചാല്‍ ഒരു ദിവസത്തിനകം തന്നെ വീസ ലഭ്യമാകുന്നതാണ് പുതിയ സേവനം. നിലവില്‍ ഇന്ത്യയിലെ ഒന്‍പത് നഗരങ്ങളിലേക്കായി ആഴ്ചയില്‍ 100 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കൂടാതെ അടിക്കടി തകരാറുകള്‍ സംഭവിക്കുന്ന ഇന്ധന ക്ഷമത കുറഞ്ഞ വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാറ്റുന്നു. പകരം മൂന്ന് 737-800 കാറ്റഗറിയിലുള്ള വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനും കരാറായിട്ടുണ്ട്. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് 17 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസിനുള്ളത്. മാര്‍ച്ച് 28ന് ആരംഭിക്കുന്ന വേനല്‍കാല സമയക്രമം അനുസരിച്ച് അബുദാബിയില്‍നിന്ന് മംഗലാപുരത്തേക്ക് നേരിട്ട് ആഴ്ചയില്‍ നാലു വിമാനങ്ങള്‍ സര്‍വീസ് നടത്തും.