തെരുവ് ബാലനെ പുറത്താക്കിയ പൂനയിലെ വിവാദ മക്ഡോണൽസ് ഔട്ട് ലെറ്റ് പൂട്ടി

single-img
19 January 2015

mcdonalds-storyതെരുവ് ബാലനെ പുറത്താക്കിയതിന്റെ പേരിൽ വിവാദമായ പൂനയിലെ മക്ഡോണൽസ് ഔട്ട് ലെറ്റ് പൂട്ടി. കഴിഞ്ഞ ദിവസമാണ് വിവാദ ഔട്ട് ലെറ്റ് ‘മക്ഡോണൽസ് ഇന്ത്യ’ നിർത്തലാക്കിയത്. ജനുവരി 10നാണ് സംഭവം നടക്കുന്നത്. പൂനയിലെ മക്ഡോണൽസ് ഔട്ട് ലെറ്റിൽ യുവതിയോടൊപ്പം ഭക്ഷണം വാങ്ങാൻ എത്തിയ തെരുവ് ബാലനെ റസ്റ്റോററ്റിലെ ജീവനക്കാരൻ പിടിച്ച് പുറത്താക്കുകയായിരുന്നു. ജീവനക്കാരന്റെ ഈ നടപടിയെ യുവതി ചോദ്യം ചെയ്തിരുന്നു, ഇത്തരകാരെ റസ്റ്റോററ്റിൽ കയറ്റാൻ സാധിക്കില്ലെന്നാണ് അപ്പോൾ ജീവനക്കാരൻ അറിയിച്ചത്. ഈ സംഭവത്തെ കുറിച്ച് യുവതി സോഷ്യൽ മീഡിയ വഴി അറിച്ചിരുന്നു.

ഇതോടെ നിരവധി പേർ റസ്റ്റോറന്റിനെതിരെ രംഗത്ത് വരുകയും. കൂടാതെ ചിലർ റസ്റ്റോററ്റിന് നേരെ ചാണകം വലിച്ചെറിയുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മക്ഡോണൽസ് ഔട്ട് ലെറ്റിനെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു.

ഉടൻ തന്നെ ‘മക്ഡോണൽസ് ഇന്ത്യ’ സംഭവത്തിൽ മാപ്പു പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം വിവാദ ഔട്ട് ലെറ്റ് പൂട്ടുകയായിരുന്നു.