ബ്രിട്‌നി സ്‌പീയേഴ്‌സിന്റെ മുന്‍ കാമുകനെ താലിബാന്‍ സേന വധിച്ചു

single-img
19 January 2015

Britney-Spearsലണ്ടന്‍: പോപ്പ്‌ ഗായിക ബ്രിട്‌നി സ്‌പീയേഴ്‌സിന്റെ മുന്‍ കാമുകനെ താലിബാന്‍ സേന കൊലപ്പെടുത്തി.  പൈലറ്റായ ജോണ്‍ സുന്‍ഡാലിനെയാണ് അഫ്‌ഗാന്‌ മുകളിലുടെ പറക്കുന്നതിനിടയില്‍ താലിബാന്‍സൈന്യം വിമാനം വെടിവെച്ചിട്ടത്‌.

അഫ്‌ഗാനില്‍ ആള്‍ക്കാരെ സഹായിക്കുന്നതിനിടയിലാണ്‌ സഹോദരന്‍ മരിച്ചതെന്ന്‌ സുന്‍ഡാലിന്റെ സഹോദരന്‍ കാള്‍ പറഞ്ഞു. 44 കാരന്‍ സുന്‍ഡാല്‍ ഇപ്പോഴും ബ്രിട്‌നിയുടെ ഏറ്റവും മികച്ച സുഹൃത്തുക്കളിലൊരാളാണെന്ന്‌ കാള്‍ പറഞ്ഞു.

ബ്രിട്‌നിയും സുന്‍ഡാലും 2007 ലാണ്‌ പ്രണയത്തിലായിരുന്നത്‌. ലോസ്‌ ഏഞ്ചല്‍സിലെ പാര്‍ട്ടിക്കിടെ ഉണ്ടായ പരിചയം പ്രണയത്തില്‍ എത്തുകയായിരുന്നു. ലഹരിക്ക്‌ അടിമയായിരുന്ന ബ്രിട്‌നിയെ മദ്യാസക്‌തിയില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ചത്‌ സുന്‍ഡാലായിരുന്നു എന്നാണ്‌ ബ്രിട്‌നി പറഞ്ഞിരുന്നത്‌.