അമിതാഭ് ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാനുള്ള യോഗ്യത താനില്ലെന്ന് ധനുഷ്

single-img
19 January 2015

dhanushമുംബൈ: അമിതാഭ് ബച്ചന്റെ ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ താനില്ലെന്ന് ധനുഷ്. അതിനുള്ള യോഗ്യത തനിക്കില്ലെന്നും. ബച്ചന്റെ ചിത്രങ്ങള്‍ തനിക്ക് ഇഷ്ടമാനെന്നും അദ്ദേഹം പറഞ്ഞു.

‘ഷമിതാഭില്‍’ ബച്ചനൊപ്പം അഭിനയിക്കുന്ന ധനുഷിനോട് അമിതാഭ് ചിത്രങ്ങളുടെ റീമേക്കില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. താനൊരിക്കലും അദ്ദേഹത്തിന്റെ ചിത്രം ചെയ്യില്ല, കാരണം തന്നെക്കൊണ്ട് അതിനു പറ്റില്ല. അദ്ദേഹത്തിന്റെ ചിത്രം ചെയ്യാനുള്ള കഴിവൊന്നും തനിക്കില്ലെന്നും ധനുഷ് പറഞ്ഞു.

താനിപ്പോഴും ഹിന്ദി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും. തന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഹിന്ദിയില്‍ സംസാരിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ തന്റെ തെറ്റുകള്‍ തിരുത്തി നല്‍കാറുണ്ട്. കൂടാതെ ട്യൂഷനു പോകാന്‍ താന്‍ ആലോചിക്കുന്നുണ്ടെന്നും ധനുഷ് വ്യക്തമാക്കി.

തന്നെ സംബന്ധിച്ചിടത്തോളം കോളിവുഡും ബോളിവുഡും ഒരു പോലെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.