ബാര്‍ കോഴയെക്കുറിച്ച് ധനമന്ത്രിക്ക് എല്ലാമറിയാം, കെ.എം മാണിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കൊടിയേരി ബാലകൃഷ്ണന്‍

single-img
18 January 2015

KODIYERI_BALAKRISHNANബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. ബാര്‍ കോഴയെക്കുറിച്ച് കെ.എം മാണിയ്ക്ക് എല്ലാം അറിയാമെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേസന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.
അതേസമയം കെ.എം മാണിക്കെതിരായ കോഴ കേസില്‍ ബാര്‍ ഉടമകള്‍ നിലപാട് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. വിജിലന്‍സിന് ഇന്ന് മൊഴി നല്‍കിയ ബാര്‍ ഉടമകള്‍ കോഴയെക്കുറിച്ച് പരാമര്‍ശിച്ചില്ല. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റടക്കം നാല് പേരാണ് മൊഴി നല്‍കാന്‍ എത്തിയത്.

എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്‌മോഹന്‍ ഉണ്ണി പറഞ്ഞു. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനാവശ്യപ്പെട്ട് പല തവണ നോട്ടീസ് നല്‍കിയെങ്കിലും ഉടമകള്‍ ഹാജരായിരുന്നില്ല. വിജിലന്‍സിന് ഇന്ന് തെളിവുകള്‍ കൈമാറുമെന്നായിരുന്നു അസോസിയേഷന്‍ ഭാരാവാഹികള്‍ നേരത്തേ അറിയിച്ചത്.