രാജപാക്‌സെയുടെ തോല്‍വി: ഇന്ത്യയുടെ രഹസ്യന്വേഷണ പദ്ധതി

single-img
18 January 2015

AVN27_RAJAPAKSA_19951fശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെയെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഇടപെട്ടുവെന്ന് ആരോപണം. രാജപക്സെ ചൈനയുമായി അടുക്കുന്നതു ഇന്ത്യക്ക് ഭീഷണി ആകുമെന്ന തിരിച്ചറിയലാണത്രേ കാരണം.

 

പ്രതിപക്ഷവുമായി കൂടുതല്‍ അടുപ്പം കാട്ടുന്നു എന്ന് പറഞ്ഞ് കൊളംബോയിലെ റോ ഏജന്‍റിനെ തിരിച്ചു വിളിക്കാന്‍ ശ്രീലങ്ക ആവശ്യപ്പെടുകയും തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യ ഉദ്യോഗസ്ഥനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ടുണ്ടായിരുന്നു. ചൈനയുമായി സൗഹൃദം നിലനിര്‍ത്തുന്ന രാജപാക്‌സെ മൂന്നാം തവണയും അധികാരത്തിലെത്തുന്നത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് വിലയിരുത്തപ്പെട്ടു. കഴിഞ്ഞവര്‍ഷം രണ്ട് ചൈനീസ് അന്തര്‍വാഹിനികള്‍ക്ക് ശ്രീലങ്ക തീരത്ത് താവളമുറപ്പിക്കാന്‍ അനുമതി നല്‍കിയതോടെ ഇന്ത്യയുടെ ആശങ്ക വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് രാജപാക്‌സെയെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി നീക്കം തുടങ്ങിയെന്നാണ് ആരോപണം.

 

രാജപക്സെയെ തോല്‍പ്പിച്ച പുതിയ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി റോ ഉദ്യോഗസ്ഥന്‍ നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവത്രേ. രാജപക്സെയുടെ പക്ഷത്തു നിന്ന് കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കുന്നതിനു ഇദ്ദേഹം സഹായിച്ചു. മുന്‍ പ്രസിഡന്‍റ് ചന്ദ്രിക കുമാരതുംഗെ, മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരെ റോ എജന്‍്റ് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട് .