ബാര്‍ കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്, ബാറുടമകളോടു മൊഴി മാറ്റാന്‍ പി.ജെ. ജോസഫ് നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടു

single-img
18 January 2015

BIJUബാര്‍ കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് എം നെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി ബിജു രമേശ്. കടുത്ത ആരോപണങ്ങളും നിലപാടുകളുമായിയാണ് ബിജു രമേശ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന ബിജു, സത്യസന്ധരായ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരെ അഴിമതി കേസില്‍ കുടുക്കാന്‍ നിയമ വകുപ്പ് ശ്രമിക്കുന്നതായും ആരോപിച്ചു. മാണിക്കു പണം നല്‍കിയ കാര്യങ്ങള്‍ ബാര്‍ ഉടമകള്‍ അസോസിയേഷന്‍ യോഗത്തില്‍ പറയുന്ന കാര്യങ്ങളാണു തന്റെ കൈവശമുള്ള ശബ്ദരേഖയിലുള്ളതെന്നും ബിജു രമേശ് മാധ്യമങ്ങളോടു പറഞ്ഞു.

ബാറുടമകളോടു മൊഴി മാറ്റാന്‍ പി.ജെ. ജോസഫ് നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്നു ബിജു രമേശ് വെളിപ്പെടുത്തി. മാണി പണം വാങ്ങിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയാന്‍ ജോണ്‍ കല്ലാട്ടിനോട് ജോസ് കെ. മാണി ആവശ്യപ്പെട്ടു. കെസിബിസി മദ്യ വിരുദ്ധ സമിതിക്കെതിരെയും ബിജു രമേശ് ശക്തമായ ആരോപണം ഉന്നയിച്ചു. മദ്യ വിരുദ്ധ സമിതിയുടെ ഭാരവാഹിയായ ഫാ. ടി.ജെ. ആന്റണിയെ ബാറുകള്‍ക്കെതിരായ സമരത്തിനായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതു ബാറുടമയാണെന്നും അദ്ദേഹം പറഞ്ഞു.