നൂറു രൂപ മുടക്കിയാല്‍ റിലീസിങ് ദിവസം വീട്ടിലിരുന്ന് സിനിമ കാണാം, മാറ്റത്തിനൊരുങ്ങി ചലച്ചിത്ര വ്യവസായം

single-img
18 January 2015

film_strip_with_images100 രൂപ മുടക്കാന്‍ മനസ്സുണ്ടെങ്കില്‍ പ്രേക്ഷകന് റിലീസിങ് ദിവസം തന്നെ വീട്ടിലിരുന്ന് സിനിമ കാണാം. വ്യാജസിഡികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സി2എച്ച് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ സംരംഭവുമായി രംഗത്തെത്തുന്നത്.. സിനിമ ടു ഹോം എന്നാണു സി2എച്ചിന്റെ പൂര്‍ണ്ണരൂപം.

ചേരന്‍ സംവിധാനം ചെയ്യുന്ന ജെകെ എന്നും നന്‍പന്‍ വാഴ്‌കെ എന്ന ചിത്രം 30നു കേബിള്‍ നെറ്റ്‌വര്‍ക്കിലൂടെ റിലീസ് ചെയ്യും. നിത്യാ മേനോന്‍, ഷര്‍വാനന്ദ്, പ്രകാശ് രാജ് തുടങ്ങിയവരാണ് ഇതില്‍ അഭിനയിക്കുന്നത്.

എസിവി, കേരള വിഷന്‍, ഭൂമിക ഡിജിറ്റല്‍, കോഴിക്കോട് കേബിള്‍ കമ്യൂണിക്കേറ്റേഴ്‌സ് ലിമിറ്റഡ്, ഡെന്‍ നെറ്റ്‌വര്‍ക്ക് ഉപയോക്താക്കള്‍ക്കു 100 രൂപ മുടക്കിയാല്‍ വീട്ടിലിരുന്നു സിനിമ കാണാം. സി2എച്ച് നെറ്റ്‌വര്‍ക്കും കേബിള്‍ ടിവി നെറ്റ്‌വര്‍ക്കുകളും തമ്മിലുള്ള വിതരണക്കരാറിന്റെ അടിസ്ഥാനത്തിലാണു പ്രദര്‍ശനം. ഒരു ദിവസം മൂന്നു പ്രദര്‍ശനങ്ങളാണുണ്ടാവുക. തുക നല്‍കിയവര്‍ക്കായി ഒരാഴ്ച സിനിമ പ്രദര്‍ശിപ്പിക്കും.

തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലും ഓണ്‍ലൈനിലും 30നു തന്നെ സിനിമ റിലീസ് ചെയ്യുമെന്നു സംവിധായകന്‍ ചേരന്‍ വ്യക്തമാക്കി.