പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പോലീസ് സ്‌റ്റേഷനുമുകളില്‍ നിന്നും എടുത്തെറിഞ്ഞ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

single-img
18 January 2015

71-670x460ലക്‌നൗ: കുറ്റകൃത്യങ്ങള്‍ക്ക് വേദിയായി പോലീസ് സ്‌റ്റേഷനും. ബലാത്സംഗം തടയാന്‍ ശ്രമിച്ച 17 കാരിയെ കോണ്‍സ്റ്റബിള്‍ പോലീസ് സ്‌റ്റേഷനുമുകളില്‍ നിന്നും എടുത്തെറിഞ്ഞു. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ഗൗരവ് ടൈറ്റലെറെ പോലീസ് അറസ്റ്റ് ചെയ്തു. ബദൗണിലാണ് സംഭവം നടന്നത്.

 

വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഈമാസം 15ന് ഉജ്ജൈനി പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.

 

വൈകുന്നേരം ട്യൂഷനുപോയ പെണ്‍കുട്ടിയെ പോലീസ് കോണ്‍സ്റ്റബിള്‍ ഗൗരവ് ടൈറ്റലെര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പോലീസ് ഇയാള്‍ക്കെതിരെ കൊലപാതകുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.