തെരഞ്ഞെടുപ്പിനായി 2014 ല്‍ ബിജെപി ചെലവഴിച്ചത് 714 കോടി രൂപ

single-img
17 January 2015

BN-ET154_modi09_G_20140928125545ബി.ജെ.പി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതോടൊപ്പം നടന്ന നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുമായി ചെലവഴിച്ചത് 714 കോടി രൂപ. ഇതില്‍ മാധ്യമപരസ്യത്തിനായി മാത്രം ചെലവാക്കിയിരിക്കുന്നത് 304.5 കോടി രൂപയാണ്.

താരപ്രചാരകര്‍ക്കു വേണ്ടി 78 കോടി രൂപയും പൊതുസമ്മേളനങ്ങള്‍ക്കായി 70.68 കോടി രൂപയും പ്രചരണവസതുക്കള്‍ക്കായി 14.61 കോടി രൂപയും ബി.ജെ.പി ചെലവാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു കമ്മീഷനു പാര്‍ട്ടികള്‍ സമര്‍പ്പിച്ച ചെലവു കണക്കിലാണ് ഇതു വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ചെലവഴിച്ചത് 516 കോടി രൂപയാണ്. എന്‍സിപി, ബിഎസ്പി, സിപിഎം, സിപിഐ കക്ഷികളും ചെലവു കണക്ക് സമര്‍പ്പിച്ചു. 51 കോടി രൂപയാണ് എന്‍സിപി ചെലവഴിച്ചത്. ബിഎസ്പി30 കോടിയും സിപിഎം 18.69 കോടി രൂപയും ചെലവഴിച്ചു.