പാക്കിസ്ഥാന്റെ ഭീഷണിയെ ഭയപ്പെടുന്നില്ല; ഇന്ത്യയില്‍ സമാധാനം നശിപ്പിക്കാനുള്ള ശ്രമം നടക്കില്ലെന്ന് രാജ്‌നാഥ് സിങ്

single-img
17 January 2015

rajnathന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണിയെ ഇന്ത്യ ഒരിക്കലും ഭയപ്പെടുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാനുള്ള മറുപടി നമ്മള്‍ കൃത്യമായി നല്‍കിയതാണ്. എന്നിട്ടും തെറ്റു തിരുത്തി നല്ല വഴിക്കു വരാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യയില്‍ സമാധാനം നശിപ്പിക്കാനുള്ള ഭീകരരുടെ ശ്രമത്തെ ഏതു വിധേനയും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യ സുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

പാക്കിസ്ഥാനില്‍ പരിശീലനം നേടിയ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം കാത്തിരിക്കുകയാണെന്ന് കരസേന കമാന്‍ഡര്‍ ജനറല്‍ എച്ച്.എസ്. സിങ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.