ഭീകരരുടെ ചുവട്മാറ്റത്തില്‍ യൂറോപ്പ് വിറയ്ക്കുന്നു, തീവ്രവാദഭീഷണിയില്‍ സുരക്ഷ ശക്തമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍

single-img
17 January 2015

German special police units leave an apartment building in the Wedding district in Berlinയൂറോപ്പിലെ ജനസമൂഹത്തിന് ഇത് ആശങ്കയുടെ നിമിഷങ്ങളാണ്. ഏത് നിമിഷവും ഒരു ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യതകളിലേക്ക് കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നു.

 

തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യുറോപ്യന്‍ രാജ്യങ്ങളെല്ലാം കടുത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ തന്ത്രപ്രധാനമേഖലകളിലാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. സംശയസാഹചര്യത്തില്‍ കാണുന്നവരെയെല്ലാം അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. ഇത്തരത്തില്‍ ഇതുവരെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പാരീസിലെ മാസികയുടെ ഓഫീസില്‍ ഉണ്ടായ ആക്രമണത്തിന് ശേഷമാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സുരക്ഷ ശക്തമാക്കിയത്. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയാണ് ഫ്രാന്‍സ് നേരിടുന്നത്. 120,000 സുരക്ഷാ ഉദ്യോഗസ്ഥരെ പാരിസിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.

 

ഭീകരവാദി സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ബെല്‍ജിയത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പൊലീസുമായുള്ള വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇവിടെ തിരച്ചില്‍ ശക്തമാക്കിയത്. തോക്കുകളും സ്‌ഫോടക വസ്തുക്കളും പൊലീസ് പൊലീസ് പിടിച്ചെടുത്തു.