എന്തിനീ ക്രൂരത? മകരസംക്രാന്തി ദിനത്തില്‍ പശുവിനെ അഗ്നിയിലൂടെ നടത്തിച്ചു

single-img
17 January 2015

cowഇവര്‍ മനുഷ്യരോ……അതോ മനുഷ്യന്റെ രൂപമണിഞ്ഞ ചെന്നായ്ക്കളോ. വിശ്വാസത്തിന്റെ പേരില്‍ പശുവിനെ അഗ്നിയിലൂടെ നടത്തിച്ചു. മകരസംക്രാന്തി ദിനത്തില്‍ ഒരു ഇന്ത്യന്‍ നഗരത്തില്‍ അരങ്ങേറിയ ദൃശ്യമായിരുന്നു ഇത്. ഗോമാതാവിനെ പൂജിക്കുകയും ആരാധിക്കുകയും സമൂഹത്തില്‍ തന്നെയാണ് ഇത്തരം ദുരാചാരങ്ങളും എന്നതാണ് ഏറ്റവും ശ്രദ്ധേയം. പശുവിനെ അഗ്നിയിലൂടെ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിഷയം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

കാര്‍ഷികസമൃദ്ധിയോടനുബന്ധിച്ച മകരസംക്രാന്തി വിശേഷപ്പെട്ട ആഘോഷമാണെ ന്നതില്‍ തര്‍ക്കമില്ല. പക്ഷെ അതിന്റെ പേരില്‍ മിണ്ടാപ്രാണികളെ ശിക്ഷിക്കുന്നത് ശരിയാണോ? പശുവിനെ തീയിലൂടെ കയറില്‍ കെട്ടി വലിക്കുമ്പോള്‍ അതിനൊപ്പമുള്ള മനുഷ്യര്‍ നടക്കുന്നത് അഗ്നിയുടെ സമീപത്തു നിന്നും ഏറെ മാറിയാണ്. എന്തുകൊണ്ട് ആ വിശ്വാസികള്‍ മൃഗത്തെ പിന്തുടരുന്നില്ല എന്ന ചോദ്യവും അവശേഷിക്കുകയാണ്.