നാടകം വിലയിരുത്താൻ സമാന്തര ജൂറിയും
17 January 2015
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ നാടകവേദിക്കു മുന്നില്‍ നാടകപ്രവര്‍ത്തകരുടെയും നാടകപ്രേമികളുടെയും നിറഞ്ഞ സദസ്സ്. സാമൂതിരി സ്കൂള്‍ഗ്രൗണ്ടിലെ ‘ഭൈരവി’ വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരം കാണാന്‍ രാവിലെ മുതൽ നല്ല തിരക്ക് അനുഭവപ്പെട്ടു. സാധാരണയായി പരാതികളും സംഘര്ഷങ്ങളുമുണ്ടാകുന്ന നാടക വേദിക്ക് ഇത്തവണ കുറ്റങ്ങളൊന്നും എടുത്തുപറയാനില്ല. ഇതുവരയായി 21 നാടകങ്ങളാണ് മത്സരത്തിനുവന്നത്. അപ്പീല്‍ വഴി ഇനിയും നാടകങ്ങള്‍ വന്നേക്കാനിടയുണ്ട്. നടന് മാമുക്കോയ, പ്രകാശ്ബാരെ, അനൂപ് ചന്ദ്രന് എന്നിവരെയാണ് സമാന്തര ജൂറിക്കാര്‍ വിധികര്ത്താക്കളാക്കിയിരിക്കുന്നത്.