ആ നിത്യവസന്തം പൊലിഞ്ഞിട്ട് ഇന്നേക്ക് 26 വര്‍ഷം

single-img
16 January 2015

Nasirമലയാള സിനിമയിലെ നിത്യഹരിതനായകനെന്ന വിളിപ്പേര് ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. തിരശ്ശീലകളില്‍ പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ രചിച്ച ശ്രീ. പ്രേം നസീറെന്ന അബ്ദുള്‍ഛഫഖാദറിന് മാത്രം. ആ നിത്യവസന്തം അസ്തമിച്ചിട്ട് ജനുവരി 16ന് 26 വര്‍ഷമാകുന്നു. 1952 ല്‍ ‘മരുമക’ളിലൂടെ തുടങ്ങിയ ആ പടയോട്ടം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്.

1926 ഏപ്രില്‍ 7 ന് തലസ്ഥാന ജില്ലയിലെ ചിറയിന്‍ കീഴില്‍ ജനിച്ച അബ്ദുള്‍ഖാദറിനെ സിനിമാ ആചാര്യനും അദ്ദഹത്തിന്റെ ഗുരുവുമായ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ‘പ്രേംനസീര്‍’ എന്ന പേര് നല്‍കിയത്. മരുമകളിലൂടെ മലയാള സിനിമയില്‍ ഹരിശ്രീ കുറിച്ച് നായകനായും ഉപനായകനായും വില്ലനായും പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ അഭിനയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട് ഈ നിത്യഹരിതനായകന്‍.

ലോക സിനിമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച ലോകറിക്കോര്‍ഡും പ്രേംനസീറിന് സ്വന്തമാണ്. ഏതാണ്ട് എഴുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സമലയാളസനിമയില്‍ ചിത്രങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വിസ്മയം സൃഷ്ടിച്ച താരജോഡികളായിരുന്നു പ്രേംനസീര്‍- ഷീല ജോഡി. 110ലധികം ചിത്രങ്ങളില്‍ ഈ മജാഡികള്‍ നായികാനായകന്‍മാരായി ചരിത്രം സൃഷ്ടിച്ചു. ഇവരുടെ നൂറാമത്തെ ചിത്രമായിരുന്നു കണ്ണപ്പനുണ്ണി. ഒരേ നായികയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ജോഡി ചേര്‍ന്ന നായകന്‍ എന്ന റിക്കോര്‍ഡും മലയാളത്തിന്റെ പ്രേംനസീറിന് മാത്രമുള്ളതാണ്.

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരത്തിനെ ഇരതത്തോളം പ്രേക്ഷകരുടെ മനസ്സിലുറപ്പിച്ചതും നസീറിന്റെ മുഖമാണ്. പാടുന്ന ഗായകനൊപ്പം ഇത്രയും അനുയോജ്യമായി ചുണ്ട് ചലിപ്പിക്കുന്ന മറ്റൊരു നടനും ലോകസിനിമയില്‍ തന്നെ ഇല്ലെന്ന് പറയാം.

പ്രേംനസീര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം 1988 ല്‍ റിലീസായ ‘ധ്വനി’യായിരുന്നു. അടിമകള്‍, ഇരുട്ടിന്റെ ആത്മാവ് പോലുള്ള സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷപ ഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ട്. അഭിനയത്തില്‍ മാത്രമല്ല പെരുമാറ്റത്തിന്റെ കാര്യത്തിലും ഇത്രത്തോളം ജനപ്രീതി നേടിയ വേറൊരു താരം ഇല്ലെന്നു തന്നെ പറയാം.