ബി.ജെ.പിക്ക് സ്ത്രീകള്‍ വെറും പ്രസവയന്ത്രങ്ങള്‍ മാത്രമാണോ?; സ്ത്രീകള്‍ നാലു കുട്ടികളെ പ്രസവിക്കണമെന്ന് പറഞ്ഞ ബി.ജെ.പി എം.പി സാക്ഷിമഹാരാജിനോട് അരവിന്ദ് കെജരിവാള്‍

single-img
16 January 2015

Kejariwalഭാരത ഹിന്ദു സ്ത്രീകള്‍ നാലു പ്രസവിക്കണമെന്ന ബിജപി എംപി സാക്ഷി മഹാരാജിന്റെ പ്രസ്താവനയ്‌ക്കെതിരേ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ രംഗരെത്തത്തി. സ്ത്രീകളെ വെറും പ്രസവ യന്ത്രങ്ങളായി മാത്രമാണോ ബി.ജെ.പി കാണുന്നത് എന്നാണ് മഹാരാജിനോട് കേജരിവാള്‍ തന്റെ പ്രസംഗത്തില്‍ ചോദിച്ചത്.

സ്ത്രീ സുരക്ഷ തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത ബിജെപി തിരഞ്ഞെടുപ്പിന് ശേഷം സ്ത്രീകള്‍ക്ക് യാതൊരു വിലയും കൊടുക്കുന്നില്ല. നാലു കുട്ടികളെ പ്രസവിക്കാന്‍ പറഞ്ഞ ബിജെപിയുടെ ആവശ്യം സ്ത്രീകള്‍ അംഗീകരിച്ചാല്‍ തന്നെ എങ്ങനെ കുട്ടികള്‍ക്ക് ചെലവിനു കൊടുക്കുമെന്നും കേജരിവാള്‍ ചോദിച്ചു. ഡല്‍ഹിയിലെ തിമര്‍പൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഒരിക്കല്‍ േപാലും സ്ത്രീകളെ ബഹുമാനിച്ചിട്ടില്ലെന്നും സ്ത്രീ സുരക്ഷയ്‌ക്കോ പുരോഗതിക്ക് വേണ്ടി ഒരു വാക്കു പോലും ഉരിയാടിയിട്ടില്ലെന്നും കെജരിവാള്‍ പറഞ്ഞു. പകരം അവര്‍ ജീന്‍സ് ധരിക്കരുത്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, പഠിക്കരുത്, ജോലി ചെയ്യരുത് തുടങ്ങിയ നിയമങ്ങള്‍ മാത്രമാണ് ഇറക്കിയിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.