താലിബാന്‍ ആക്രമണം നടന്ന് ഒരുമാസത്തിന് ശേഷം പെഷവാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ ഇമ്രാന്‍ഖാനേയും ഭാര്യയേയും രോഷാകുലരായ രക്ഷിതാക്കള്‍ തടഞ്ഞു.

single-img
15 January 2015

imran_1ആക്രമണം നടന്ന് ഒരുമാസം കഴിഞ്ഞ് പെഷവാറിലെ സൈനിക സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ ഖാനും ഭാര്യ റെഹം ഖാനും രക്ഷിതാക്കളുടെ പ്രതിഷേധരെത്തതുടര്‍ന്ന് സ്‌കൂളില്‍ കയറാനാകാതെ മടങ്ങി. താലിബാന്‍ കഴിഞ്ഞ മാസം താലിബാന്‍ പെഷവാറിലെ സൈനിക സ്‌കൂളില്‍ നടത്തിയ അക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 150 പേര്‍ മരിച്ചിരുന്നു.

സംഭവത്തെ ഇമ്രാന്‍ രാഷ്ട്രീയ വല്‍ക്കരിക്കുകയാണെന്നും ദുരന്തമുണ്ടായപ്പോള്‍ ഇമ്രാന്‍ വിവാഹ ഒരുക്കത്തിലായിരുന്നെന്നും കൊല്ലപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ചു. ‘ഗൊ ഇമ്രാന്‍ ഗൊ’ എന്ന പ്ലക്കാര്‍ഡുകള്‍ രക്ഷിതാക്കള്‍ ഉയര്‍ത്തിയാണ് രക്ഷിതാക്കള്‍ ഇമ്രാന്‍ഖാനെ തടഞ്ഞത്. ഞങ്ങളുടെ കുട്ടികളുടെ രക്തത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇമ്രാന്‍ വിവാഹ ഒരുക്കത്തിലായിരുന്നുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

ജനുവരി 12ന് സ്‌കൂള്‍ തുറക്കുന്ന ദിവസം ഇമ്രാന്‍ സ്‌കൂള്‍ സന്ദര്‍ശിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും പട്ടാള മേധാവി സ്‌കൂള്‍ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് അദ്ദേഹം യാത്ര റദ്ദ് ചെയ്യുകയായിരുന്നു. ഇതാണ് രക്ഷിതാക്കളെ ചൊടിപ്പിക്കാന്‍ കാരണം. ഇമ്രാഖാനെയും ഭാര്യയെയും ആള്‍ കൂട്ടും സ്‌കൂളിന്റെ മുന്‍ ഗെയ്റ്റിലൂടെ കടത്തിവിടുകയും ചെയ്തില്ല. ഇമ്രാനൊപ്പം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നിരവധി നേതാക്കളും രക്ഷിതാക്കളുടെ രാഷപ്രകടനത്തിനു പാത്രമായി.