ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് നരേന്ദ്ര മോദി ലക്ഷകണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വാരണസിയില്‍ നടന്ന കന്റോണ്‍മെന്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തോറ്റു

single-img
13 January 2015

modi_wharton_bjpapഏഴ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലക്ഷ കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വാരണസിയിലെ കന്റോണ്‍മെന്റ് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തോറ്റു. ഏഴ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചവരെല്ലാം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മി കാന്ത് വാജ്‌പെയ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ എത്തി ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നെങ്കിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ആരും ജയിച്ചില്ല.